ദോഹ: ഖത്തറും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി. ഒമാൻ സന്ദർശനവേളയിൽ ഉന്നത ഒമാനി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
സുസ്ഥിരമായ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും അതോറിറ്റികൾ തമ്മിലുള്ള തുടർചർച്ചകളും സന്ദർശനങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അങ്കരാജ്യങ്ങളിലെ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽമാരുടെ 35-ാമത് സമിതി യോഗത്തിൽ ഖത്തർ പങ്കെടുത്തു.......
ദോഹ:തിരുവോണനാൾ കടന്നുപോയെങ്കിലും ഓണാഘോഷങ്ങളുടെ തിരക്കൊഴിയാതെ ഖത്തർ മലയാളികൾ. വാരാന്ത്യദിനമായ ഇന്നും (സെപ്തംമ്പർ 4 വെള്ളിയാഴ്ച ) വരുന്ന വാരാന്ത്യങ്ങളിലും വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വൻ ആഘോഷ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യകളുമാണ് ദോഹയിൽ അരങ്ങേറുന്നത്.
ഇന്ന് (സെപ്റ്റംബർ 4) പ്രമുഖ സംഘടനകളായ ഫ്രണ്ട്സ് ഓഫ് തിരുവല്ല, മന്ദലംകുന്ന് പ്രവാസി അസോസിയേഷൻ, മലയാളി സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ടാ)
സൽവ സാത്തർ റെസ്റ്റോറന്റിൽ നടക്കുന്ന ഓണാഘോഷപരിപാടിയിൽ തിരുവല്ല എം.എൽ.എ അഡ്വ. ......
ഭോപാൽ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ മധ്യപ്രദേശ് സർക്കാർ. കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്ന വാദമുയർത്തിയാകും സർക്കാർ കോടതിയെ സമീപിക്കുക. ......
ന്യൂഡൽഹി: ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തിൽ നിർണായക നീക്കവുമായി ഡൽഹി പൊലീസ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട സ്വതന്ത്ര ഭരദ്വാജിനെ വധശ്രമക്കേസിൽ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി ആക്രമിക്കപ്പെട്ട സഞ്ജയ് കുമാറിന്റെ മകളുടെ അഭിഭാഷകൻ അറിയിച്ചു.
സിജെപി പ്രവർത്തകയായ നിഷുവിന്റെ പിതാവ് സഞ്ജയ് കുമാറിനെ പ്രതിഷേധത്തിനിടെ തലയിൽ അടിച്ചത് താനാണെന്ന് ഹിന്ദുത്വ ഇൻഫ്ലുവൻസറെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വതന്ത്ര ഭരദ്വാജ് നേരത്തെ വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ......
കേസുകൾ തീർപ്പാക്കാതെ അനന്തമായി നീളുന്നതും "നീതി വൈകിക്കുന്നത് നീതി നിഷേധിക്കലാണ്" എന്ന തത്വം നിത്യേന അനുഭവിക്കേണ്ടി വരുന്നതുമായ അവസ്ഥയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സബോർഡിനേറ്റ് (കീഴ്ക്കോടതികൾ) തലത്തിൽ ന്യായാധിപരുടെ രൂക്ഷമായ ക്ഷാമമാണ് ഇതിന്റെ പ്രധാന കാരണം. ......
കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ചേരിപ്പോരുകൾ. സിനിമകളിലെ 'അനിയൻബാവയും ചേട്ടൻബാവയും' പോലെയാണ് ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ബന്ധം. ......
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ......
കൊച്ചി: കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു. 17 സ്ത്രീകളും ഏഴ് പുരുഷന്മാരും ഉൾപ്പെടെ പരിക്കേറ്റ 24 പേരെ കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ സ്വദേശികളായ കണ്ടങ്കൽ വീട്ടിൽ മുരുകേശൻ (59), കാട്ടുകണ്ടത്തിൽ വീട്ടിൽ ദേവദാസ് (61), പുള്ളിയത്തറ വീട്ടിൽ പത്രോസ് (65), തറയിൽ വീട്ടിൽ ടി.എൻ. ......
കോഴിക്കോട് : ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (സി.എഫ്.സി) നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ജില്ലയിലെ 15 വിദ്യാലയങ്ങളിൽ നിന്നായി 1,500-ലധികം വിദ്യാർഥികളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്.
കോഴിക്കോട് ബീച്ചിലെ സ്റ്റാർബക്സിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. ......